ക്രിപ്‌റ്റോകാരിയ ലാസോണി Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തവിട്ട്‌ നിറത്തിലുളള പുറംതൊലി.
Branches and Branchlets : വലിയ ശ്വസനരന്ധ്രങ്ങളുളള, അരോമിലമായ, ഏതാണ്ട്‌ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ, ഇലഞെട്ടിന്‌ ഏതാണ്ട്‌ 1 സെ.മീ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ തൊട്ട്‌ 13 സെ.മീ വരെ വീതിയും 2.5 സെ.മീ തൊട്ട്‌ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരം-ആയതാകാരം തൊട്ട്‌ കുന്താകാരം വരെയാകാം, പത്രാഗ്രം നിശിതം തൊട്ട്‌ ഉപകോണാകാരം വരെയാകാം, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, അരോമിലമാണ്‌, കീഴെ നിലരാശികലര്‍ന്നതാണ്‌; മുഖ്യസിര ചാലുളളതാണ്‌; 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായിട്ടുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍, നനുത്ത രോമിലമായ കക്ഷീയമോ ഉച്ഛസ്‌ഥമോ ആയ പാനിക്കിളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ശ്വസനരന്ധ്രങ്ങളുളള ഉണങ്ങുമ്പോള്‍ വ്യക്തമായ വരമ്പുകളുളള 1.5 സെ.മീ കുറുകേയുളള അണ്‌ഡാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1400 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍, ഉയര്‍ന്ന ഉടയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-നീലഗിരി, ആനമല, ഷിമോഗ എന്നിവിടങ്ങളില്‍ അപൂര്‍വ്വമാണ്‌.

Literatures :

Bull. Misc. Inform. Kew 1925: 127. 1925; Gamble, Fl. Madras 2: 1218. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 397. 2004; Saldanha, Fl. Karnataka 1: 64. 1996.

Top of the Page