ക്രോട്ടണ്‍ ഗിബ്‌സോണിയാനസ്‌ Nimmo - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 4 മീറ്റര്‍ വരെ ഉയരമുളള വലിയ കുറ്റിച്ചെടികള്‍ മുതല്‍ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍ അവിടവിടെയായി നക്ഷത്രാകാര രോമിലവും, മൂക്കുമ്പോള്‍ അരോമിലവുമാകുന്ന ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 17.8 സെ.മീ വരെ നീളവും 3.2 സെ.മീ മുതല്‍ 6.4 സെ.മീ വരെ വീതിയും ദീര്‍ഘവൃത്താകാര-ആയതാകാരവും, പത്രാഗ്രം ദീര്‍ഘാഗ്രംതൊട്ട്‌ ചെറു വാലോട്‌കൂടിയ ദീര്‍ഘാഗ്രം വരെയാണ്‌, പത്രാധാരം വൃത്താകാരത്തിലാണ്‌, ഇലഞെട്ടുമായി ചേരുന്ന സന്ധിയില്‍ 2 ഗ്രന്ഥികളുണ്ട്‌; അരികുകള്‍ ചെറുതായി ദന്തിതമാണ്‌, അരോമിലമോ അല്ലെങ്കില്‍ ഏതാനും നക്ഷത്രാകാര രോമങ്ങളോടു കൂടിയതോ ആണ്‌; മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, മൊണീഷ്യസും; ആണ്‍പൂക്കള്‍ 12 മുതല്‍ 25 സെ.മീ വരെ നീളമുളള നേര്‍ത്ത റസീമുകളില്‍ കൂട്ടമായുണ്ടാകുന്നു; പെണ്‍പൂക്കള്‍ സാധാരണയായി ഒറ്റക്കായോ റസീമുകളുടെ കീഴ്‌ഭാഗത്തായോ ഉണ്ടാകുന്നു.
Fruit and Seed : 3 വിത്തുവീതമുളള കായ, കനത്തില്‍ നക്ഷത്രാകാര രോമിലമായ, 3 ഭാഗങ്ങളുളള ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

നിത്യഹരിത വനങ്ങളില്‍ സാധാരണയായി അടിക്കാടായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മധ്യ സഹ്യദ്രിയില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Graham, Cat. Pl. Bombay 251. 1839; Saldanha, Fl. Karnataka 2: 127. 1996.

Top of the Page