സിന്നമോമം വലൈവാരെന്‍സെ Kosterm. - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ഇളം തവിട്ട്‌ നിറമുളള, മിനുസമായ പുറംതൊലി
Branches and Branchlets : സൂക്ഷ്‌മമായി നീളന്‍ സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞ, കോണുളള, നേര്‍ത്ത ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖം തൊട്ട്‌ ഉപസമ്മുഖം വരെയാകാം; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ തൊട്ട്‌ 11 സെ.മീ വരെ നീളവും 2 സെ.മീ തൊട്ട്‌ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയ-ആയതാകാരം തൊട്ട്‌ കുന്താകാരം വരെയാകാം, ദീര്‍ഘപത്രാഗ്രം, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം; ആധാരത്തില്‍ 3 ഞരമ്പുകളുളളതാണ്‌; പാര്‍ശ്വസിരകള്‍ പത്രാഗ്രത്തിലെത്താത്തവയാണ്‌; തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറുഞരമ്പുകള്‍ അടൂത്ത ജാലിതമാണ്‌.
Inflorescence / Flower : അരോമിലമായ, ഏതാനും പൂക്കള്‍ മാത്രമുളള പൂങ്കുലകള്‍, കക്ഷീയ പാനിക്കിള്‍ സൈമുകളാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, ഉറച്ചുനില്‍ക്കുന്ന കര്‍ണ്ണങ്ങളുളള, ആഴംകൂറഞ്ഞ ഫലപരിദളകപ്പോടുകൂടിയ, അറ്റത്തൊരു മുനപ്പുളള ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

ഏതാണ്ട്‌ 1100 മീറ്ററിലുളള നിത്യഹരിത വനങ്ങളില്‍ അപൂര്‍വ്വമായി കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-അഗസ്‌ത്യമലകളില്‍ വളരുന്നു.

Literatures :

Bull.Bot.Surv. India 25: 119. 1983.

Top of the Page