സിന്നമോമം കേരളന്‍സെ Kosterm. - ലോറേസി

Synonym : സിന്നമോമം ലിറ്റ്‌സെയിയെഫോളിയം ജെ. ഹൂക്കര്‍

Vernacular names : Malayalam: കറുവ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലമുളള 25 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള മണമൊന്നുമില്ലാത്ത, ചാരനിറത്തിലുളള മിനുസമായ പുറംതൊലി; വെട്ടുപാടിന്‌ ഇളംതവിട്ട്‌ മുതല്‍ ചുവപ്പുവരെ നിറമാകാം.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖമോ ഉപസമ്മുഖമോ ആണ്‌; അരോമിലമായ ഉരുണ്ട ഇലഞെട്ടിന്‌ ഏതാണ്ട്‌ 25 സെ.മീ നീളം; പത്രഫലകത്തിന്‌ 6 സെ.മീ തൊട്ട്‌ 12 സെ.മീ വരെ നീളവും 2.5 സെ.മീ തൊട്ട്‌ 6 സെ.മീ വരെ വീതിയും (ഇളംമരങ്ങളില്‍ പത്രഫലകം 20 സെ.മീ വരെ നീളമുളളതും 12 സെ.മീ വരെ വീതിയുളളതുമായിരിക്കും), ആകൃതി അണ്‌ഡാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ-അണ്‌ഡാകാരംവരെയാകാം, അരോമിലം, പത്രാഗ്രം ഉപകോണാകാരത്തിലാണ്‌, പത്രാധാരം വൃത്താകാരം തൊട്ട്‌ നേര്‍ത്തവസാനിക്കുന്നതു വരെയാകാം, ഉപചര്‍മ്മില പ്രകൃതം, മുകളില്‍ തിളങ്ങുന്നതാണ്‌, വിളറിയ കീഴ്‌ഭാഗം; ആധാരത്തില്‍ 3 ഞരമ്പുകളുണ്ട്‌, അഗ്രത്തിലെത്താത്ത പാര്‍ശ്വസിരകള്‍, ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; വീതിയേറിയ തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറുസിരകള്‍ ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുല 15 സെ.മീ വരെ നീളമുളള നേര്‍ത്ത അയഞ്ഞ പാനിക്കിള്‍ ആണ്‌.
Fruit and Seed : ഒറ്റ വിത്തുമാത്രമുള്ള കായ വ്യക്തമായി കര്‍ണ്ണിതമല്ലാത്ത, 0.6 . സെ. മി. വരെ നീളമുള്ള ഫല ബാഹ്യദള കപ്പുള്ള, 1.8 സെ. മി. നീളമുള്ള, ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

600 മീറ്ററിനും 1500 മീറ്ററിനും മദ്ധ്യേ ഇടത്തരം ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍, മേലാപ്പ്‌ മരങ്ങളായോ ഉപമേലാപ്പ്‌ മരങ്ങളായോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. തെക്കന്‍ സഹ്യാദ്രി പാലക്കാടന്‍ മലകള്‍, കുദ്രേമുഖ്‌ (ചിക്‌മഗലൂര്‍ മേഖല) എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Bull.Bot.Surv. India 25: 98. 1983; Gamble, Fl. Madras 2: 1224. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 396. 2004.

Top of the Page