English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 10 മീറ്റര്‍ ഉയരമുളള മരങ്ങള്‍. |
| Branches and Branchlets : | നേര്‍ത്ത ഉപശാഖകള്‍ അരോമിലമോ അറ്റത്ത് ചെറുതായി അടങ്ങിയ രോമിലമോ ആണ്. |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖമോ-ഉപസമ്മുഖമോ ആണ്; ചാലുളള അരോമിലമായ നേര്‍ത്ത ഇലഞെട്ടിന് 0.7 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന് 5 സെ.മീ മുതല്‍ 8.5 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി രേഖീയ-കുന്താകാരം തൊട്ട് ദീര്‍ഘവൃത്തീയ-അണ്ഡാകാരം വരെയാണ്, പത്രാഗ്രം ദീര്‍ഘമോ മുനപ്പില്ലാത്ത വാലോട് കൂടിയ ദീര്‍ഘാഗ്രമോ ആണ്, വാലിന് 1 സെ.മീ മുതല്‍ 3 സെ.മീ വരെ നീളം, പത്രാധാരം നിശിതംതൊട്ട് നേര്‍ത്തവസാനിക്കുന്നതോ ആണ്, ഉപചര്‍മ്മില പ്രകൃതം, അരോമിലം, നീലരാശി കലര്‍ന്ന കീഴ്ഭാഗം, അപആധാരമായി 3 ഞരമ്പുകളുളളതാണ്, അഗ്രത്തിലെത്തുന്നതോ അല്ലാത്തതോ ആയ പാര്ശ്വസികള്; തിരശ്ചീന പെര്‍കറന്റ് വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ് ഞരമ്പുകള്‍ അടുത്ത ജാലിതമാണ്. |
| Inflorescence / Flower : | നേര്‍ത്ത ഞെട്ടുളള, ഏതാനും പൂക്കള്‍ മാത്രമുളള നേര്‍ത്ത അരോമിലമായ പൂങ്കുലകള്‍ കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്. |
| Fruit and Seed : | ഒറ്റ വിത്തുമാത്രമുളള കായ, ആഴംകുറഞ്ഞ പരിദള കപ്പോടുകൂടിയ 0.8 സെ.മീ നീളമുളള, ദീര്‍ഘഗോളാകാര ബെറിയാണ്. |