അപോളോനിയാസ്‌ ആര്‍നോട്ടി Nees - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള ചാരകലര്‍ന്ന തവിട്ട്‌ നിറത്തിലുളള പുറംതൊലി.
Branches and Branchlets : `ഓബ്രിവില്ലെ മാതൃകയില്‍' ക്രമീകരിച്ചിരിക്കുന്ന ശാഖകള്‍; അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലാണ്‌; അരോമിലമായ, ലഘുവായി ചാലുളള, ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 1.8 സെ.മീ വരെ നീളവും 1.7 സെ.മീ തൊട്ട്‌ 3.8 സെ.മീ വരെ വീതിയും, സാധാരണയായി, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്‌, ചിലപ്പോള്‍ വീതികുറഞ്ഞ അപകുന്താകാരവുമാകാം; പത്രാഗ്രം വീതികുറഞ്ഞ, സാവധാനം അവസാനിക്കുന്ന നീളന്‍ ദീര്‍ഘാഗ്രവുമാണ്‌, പത്രധാരം നിശിതാഗ്രംതൊട്ട്‌ ആപ്പാകാരം വരെയാകാം, അവിഭജിതമായ അരികുകള്‍, കടലാസ്‌പോലത്തെ പ്രകൃതം, അരോമിലം, കീഴ്‌ഭാഗം ചെറുതായി നീലരാശി കലര്‍ന്നതും ലഘുവായി നനുത്ത രോമിലവുമാണ്‌; മുഖ്യസിര മുകളില്‍ ചെറുതായി ചാലുളളതാണ്‌; ആരോഹണക്രമത്തില്‍ സാവധാനം വളഞ്ഞ്‌ പോകുന്ന 8 മുതല്‍ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌; ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : രണ്ടറകളുളള കേസരങ്ങളുളളതും നാരുപോലുളള, നീളന്‍ ഞെട്ടോടുകൂടിയതുമായ പൂക്കള്‍, കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ഉറച്ചു നില്‍ക്കുന്ന പരിദളങ്ങളിലുറപ്പിച്ചിരിക്കുന്നു, ഗോളാകാരമോ അണ്‌ഡാകാരമോ ആയ ഡ്രൂപ്പ്‌ ആണ്‌.

Ecology :

സാധാരണയായി 700 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍, ഇടത്തരവും, ഉയര്‍ന്നതുമായ ഉയരമുളള ആര്‍ദ്രനിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെമ്പാടും കാണപ്പെടുന്നു-പാലക്കാടന്‍ മലകള്‍ക്കും വയനാടിനുമിടയിലും.

Literatures :

Nees, Syst. Laurin. 670. 1836; Gamble, Fl. Madras 2: 1219. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 395. 2004.

Top of the Page