അല്‍സിയോഡാഫ്‌നെ സെമികാര്‍പിഫോളിയ Nees - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 18 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകിപ്പോകുന്ന ശലക്കങ്ങളുളള, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായതും, ശ്വസനരന്ധ്രങ്ങളുളളതുമായ, ദൃഢമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമുളള ഘടനയുളള ദൃഢമായ ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 8.5 സെ.മീ വരെ വീതിയും, അപഅണ്‌ഡാകൃതിയുമാണ്‌, പത്രാഗ്രം ഉപകോണാകാരമോ വൃത്താകാരമോ ആണ്‌, ചിലപ്പോള്‍ അറ്റത്തൊരു വിടവോടുകൂടിയ വൃത്താകാരമാണ്‌, പത്രാധാരം ആപ്പാകാരംതൊട്ട്‌ നിശിതാകാരം വരെയാകാം, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌, ഇളതായിരിക്കുമ്പോള്‍ കീഴെ ചെറുതായി രോമിലമാണ്‌; മുഖ്യസിരമുകളില്‍ ഒരല്‍പ്പം ഉയര്‍ന്നതാണ്‌; ശാഖിതമായ, അരോഹണക്രമത്തിലുളള 6 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുല പാനിക്കിള്‍ ആണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, 1.4 സെ.മീ നീളമുളള, ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, അര്‍ദ്ധ-നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ മധ്യസഹ്യാദ്രിയില്‍ വ്യാപകമാണ്‌, തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വവും.

Literatures :

Wall., Pl. Asiat. Rar. 2: 72. 1831; Gamble, Fl. Madras 2: 1226. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 395. 2004; Saldanha, Fl. Karnataka 1: 59. 1996.

Top of the Page