അഗ്ലയ അപിയോകോര്‍പ (Thw.) Hiern - മീലിയേസി

Synonym : മില്‍നിയ അപിയോകാര്‍പ ത്വയിറ്റസ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Distribution Status Literatures

Botanical descriptions :

Habit : വപ്രമൂലമുള്ള, 20 മീറ്റര്‍ വരെ ഉയരമുള്ള, മരങ്ങള്‍.
Trunk & Bark : ശല്‌ക്കങ്ങളുള്ള, ഇളം പിങ്ക്‌ കലര്‍ന്ന-തവിട്ട്‌ നിറമുള്ള പുറംതൊലി; വെട്ട്‌ പാടിന്‌ ചുവപ്പ്‌ നിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുള്ളതും, തൊങ്ങലുകളുള്ള അരികുകളുള്ള, ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള പെല്‍റ്റേറ്റ്‌ ശല്‌ക്കങ്ങള്‍ കനത്തില്‍ ആവരണം ചെയ്‌തിരിക്കുന്ന ഉരുണ്ട ഉപശാഖകള്‍.
Exudates : സമൃദ്ധമല്ലാത്ത, വെളുത്ത സ്രവം.
Leaves : ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയ, 42 സെ.മീ. വരെ നീളവും 26 സെ.മീ വരെ വീതിയുമുള്ള, പിച്ഛക ബഹുപത്രങ്ങളാണ്‌; ഏതാണ്ട്‌ അരോമിലമായതും, ശല്‌ക്കങ്ങളാലാവൃതവുമായ, 1.5 സെ.മീ നീളമുള്ള ഇലഞെട്ടിന്‌, ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉയര്‍ന്നുമുള്ള ഘടനയാണ്‌; പാര്‍ശ്വസ്ഥ പത്രകങ്ങളുടെ ഞെട്ടിന്‌ 0.2 സെ.മീ മുതല്‍ 1.2 സെ.മീ വരെ നീളവും, ഉച്ഛസ്ഥ പത്രകത്തിന്റെ ഞെട്ടിന്‌ 1.6 സെ.മീ വരെ നീളവുമാണ്‌; സാധാരണയായി പാര്‍ശ്വസ്ഥമായവ ഉപസമ്മുഖവും, അപൂര്‍വ്വമായി ഏകാന്തരവുമായ (3 മുതല്‍) 5 മുതല്‍ 9 വരെ പത്രകങ്ങള്‍, പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 20.5 സെ.മീ വരെ നീളവും 1 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയുമാണ്‌, ആകൃതി വീതിയേറിയ ദീര്‍ഘവൃത്താകാരമാണ്‌, മുനപ്പില്ലാത്ത അറ്റത്തോടു കൂടിയ ദീര്‍ഘാഗ്രം, പത്രാധാരം ആപ്പാകാരത്തിലാണ്‌, ചര്‍മ്മില പ്രകൃതം, അരികുകള്‍ പുറത്തേക്ക്‌ വളഞ്ഞതാണ്‌, ഇളം ഇലകള്‍ പെല്‍റ്റേറ്റ്‌ ശല്‌ക്കങ്ങളാല്‍ ആവൃതമാണ്‌, മുഖ്യസിരയും ഞരമ്പുകളും ഇരുഭാഗത്തും പെല്‍റ്റേറ്റ്‌ ശല്‌ക്കങ്ങളുള്ളതാണ്‌, മൂക്കുമ്പോള്‍ കീഴെ അല്‍പ്പമാത്രം ശല്‌ക്കിതമാണ്‌; പ്രബലമല്ലാത്ത 7 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; പൂങ്കുലകള്‍, കനത്തില്‍ പരുക്കന്‍ ശല്‌ക്കങ്ങള്‍ നിറഞ്ഞ പാനിക്കിള്‍ ആണ്‌; ആണ്‍ പൂങ്കുലകള്‍ക്ക്‌ 9 സെ.മീ മുതല്‍ 26 സെ.മീ വരെ നീളം; പെണ്‍ പൂങ്കുലകള്‍ക്ക്‌ 5.5 സെ.മീ നീളം.
Fruit and Seed : ഒറ്റ വിത്തുള്ള കായ, അറ്റത്തൊരു മുനപ്പുള്ളതും, 2 അറകളുള്ള, 4 സെ.മീ നീളമുള്ള, ചുവന്ന അപഅണ്‌ഡാകാരമോ ഉപഗോളാകാരമോ ആയ ബെറിയാണ്‌.

Distribution :

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐയുസിഎന്‍, 2000).

Literatures :

Hooker, Fl. Brit.India.1: 555. 1875; Pannell, A taxonomic monograph of the Genus Aglaia Lour. (Meliaceae), 173. 1992.

Top of the Page