English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 7 മീറ്റര്‍ വരെ ഉയരമുള മരങ്ങള്‍. |
| Branches and Branchlets : | തവിട്ട് രോമിലമായ, ഉരുണ്ട, നേര്‍ത്ത ഇളം ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഉപതരംഗിതമാണ്; ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന് 0.6 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന് 3.6 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്തംതൊട്ട് അപകുന്താകാരം വരെയാകാം, പത്രാഗ്രം ഉപകോണാകാരത്തിലാണ്, പത്രാധാരം ആപ്പാകാരത്തിലാണ്, അരികുകള്‍ അവിഭജിതമാണ്, മൂക്കുമ്പോള്‍ അരോമിലമാകുന്നു, കീഴെ നീലരാശി കലര്‍ന്നതാണ്; മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന മുഖ്യസിര; 7ഓ 8 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; അത്ര പ്രമുഖമല്ലാത്തതും, അടുത്ത തിരശ്ചീന പെര്‍കറന്റ് വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ കൂട്ടങ്ങളായുണ്ടാകുന്ന പൂക്കള്‍, ഏകലിംഗികളാണ്, ഡയീഷ്യസും. |
| Fruit and Seed : | ഒറ്റവിത്തുളള കായ, ഏതാണ്ട് 0.6 സെ.മീ വ്യാസമുളള ബെറിയാണ്. |